കാഞ്ഞങ്ങാട്: ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ ജമ്പ് റോപ്പ് ഫെഡറേഷനും ജമ്പ് റോപ്പ് അസോസിയേഷന് കേരളയും സംയുക്തമായി നടത്തുന്ന സൗത്ത് ഇന്ത്യ റോപ്പ് സ്കിപ്പിംഗ് ഇന്റര്‍സ്കൂള്‍ ജമ്പ് റോപ്പ് ചാമ്പ്യന്‍ഷിപ്പ് ജില്ലാ പൊലിസ് മേധാവി പി.നിധിന്‍രാജ് ഉദ്ഘാടനം ചെയ്തു.
കേരള ജമ്പ് റോപ്പ് അസോസിയേഷന് പ്രസിഡന്റ് കെ.സുധാകരന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ജേക്കബ് ജോണ്‍, പിടിഎ പ്രസിഡന്റ് ശ്രീലത ഷേണായി എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന് കേരള സെക്രട്ടറി ഫാ.ജോര്‍ജ് പുഞ്ചായില്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിജോ തോമസ് നന്ദിയും പറഞ്ഞു. തെലങ്കാന റീജിയന്, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നീ കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 180 ഓളം കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.